KOYILANDY DIARY.COM

The Perfect News Portal

ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (CITU) ആറാം സംസ്ഥാന സമ്മേളനം

കോഴിക്കോട്: കേരള ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (CITU) ആറാം സംസ്ഥാന സമ്മേളനം കോഴിക്കോട് നടന്നു. കെ.ടി. വിജയൻ നഗറിൽ, സരോജ് ഭവനിൽ വെച്ച് നടന്ന സമ്മേേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന ജോ. സിക്രട്ടറി മനോഹരൻ അദ്ധ്യക്ഷതവഹിച്ചു.

ഭാരവാഹികളായി എം. ചന്ദ്രൻ (പ്രസിഡണ്ട്), വി.പി. സോമസുന്ദരൻ (സെക്രട്ടറി), K.M. ഗണേശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വി.പി സോമസുന്ദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. CITU സംസ്ഥാന വൈസ്പ്രസിഡണ്ട് വി. ശശികുമാർ, CITU കോഴിക്കോട് ജില്ലാ സിക്രട്ടറി പി.കെ. മുകുന്ദൻ തുടങ്ങിയവര് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി.പി. സുലൈമാൻ സ്വാഗതവും കെ. ജയരാജൻ നന്ദിയും പറഞ്ഞു.

പ്രമേയങ്ങൾ

Advertisements
  • 1. തൊഴിലും കൂലിയും സംരക്ഷിക്കുക.
  • 2. ജ്വല്ലറികളിൽ നിന്ന് വിൽക്കുന്ന ആഭരണങ്ങൾക്ക് ജി.എസ്.ടി ചുമത്തുന്ന രീതി ആരംഭിക്കുക.
  • 3. കളറിംങ്, കട്ടിംഗ്, പോളീഷ് സ്ഥാപനങ്ങളിൽ തൊഴിൽ എടുക്കുന്നവരെ ജി.എസ്.ടി  പരിശോധനയുടെ പേരിൽ ദ്രോഹിക്കുന്ന സമീപനം തിരുത്തണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.


Share news

Leave a Reply

Your email address will not be published. Required fields are marked *