ജയ്ഹിന്ദ് ചാനൽ മുൻലേഖകൻ ഷാജ് കിരണിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11ന് ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഷാജ് കിരണിന് നോട്ടീസ് കൈമാറിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഷാജ് കിരണിൻ്റെ കൊട്ടാരക്കരയിലെ വീട്ടിലെത്തി നോട്ടീസ് കൈമാറുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന.