മുത്താമ്പിയിൽ കോൺഗ്രസ്സ് ഹർത്താൽ പുരോഗമിക്കുന്നു

കൊയിലാണ്ടി മുത്താമ്പിയിൽ കോൺഗ്രസ്സ് ഹർത്താൽ പുരോഗമിക്കുന്നു. ഇന്നലെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 3 കോൺഗ്രസ്സ് പ്രവർത്തർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലത്ത് 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.

കോൺഗ്രസ്സിൻ്റെ കൊടിമരം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തർ കരി ഓയൽ ഒഴിച്ച് നശിപ്പിക്കാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചതെന്ന് കോൺഗ്രസ്സും, മുഖ്യമന്ത്രിയെ പരസ്യമായ തെറി വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്നും ഡിവൈഎഫ്ഐ.യും ആരോപിക്കുന്നു. പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വാഹന ഗാതാഗതത്തിന് തടസ്സമില്ല. കടകൾ അടച്ചിട്ടിരിക്കുകയാണ്. വൈകീട്ട് 4 മണിക്ക് പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ വ്യാക്തമാക്കി.


