KOYILANDY DIARY.COM

The Perfect News Portal

ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി നഗരം ശുചീകരിച്ചു

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ കൊയിലാണ്ടി നഗരസഭ ദേശീയ പാതയോരവും. നഗരത്തിന്റെ വിവിധ ഭാഗങ്ങളും ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലും. വാർഡുകളിലുമാണ് വിപുലമായ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
കാലത്ത് 8.30 ആരംഭിച്ച ശുചീകരണ പരിപാടിയിൽ നഗരസഭ ശുചീകരണ തൊഴിലാളികൾ, വാർഡ് കൗൺസിലർമാർ, ഹരിത കർമ്മസേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഹരിത സഹായ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി സുധ നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഷിജു. ഇ.കെ. അജിത്, നിജില. പി കെ., കൗൺസിലർമാരായ വി.പി. ഇബ്രാഹിം കുട്ടി. നിഷ പുതിയടത്ത് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റി ഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രജില. സി സ്വാഗതവും, ജെ.എച്ച്.ഐ. പ്രസാദ് നന്ദിയും പറഞ്ഞു .തുടർന്ന് ഹരിതകർമ്മസേനാഗങ്ങൾക്ക് ഹരിത സഹായ സ്ഥാപനമായ എക്സാത്തിന്റെ നേതൃത്വത്തിൽ പാഴ് വസ്തു തരം തിരിക്കുന്ന പ്രൃത്തിയുടെ പരിശീലനവും നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *