അഗർ വുഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ജനറൽബോഡി യോഗം

കൊയിലാണ്ടി: കേരളത്തിലെ അഗർ വുഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ജനറൽബോഡി യോഗം ചേർന്നു. കമ്പനി സി.ഇ.ഒ. അളക രാജൻ യോഗം ഉൽഘാടനം ചെയ്തു. കേരളത്തിൽ ഊദ് കൃഷി വ്യാപിപ്പിക്കുകയും, ഒന്നാം തലമുറയിൽപ്പെട്ട ഊദ് തൈകൾ കുറഞ്ഞ നിരക്കിൽ ആസ്സാമിൽ നിന്ന് എത്തിച്ച് കൊടുക്കുകയും, കൃഷി രീതിയിലും, പരിചരണത്തിലും, പരിശീലനം കൊടുക്കുകയും, വിപണനത്തിലും, മൂല്യവർദ്ധിത ഉല്പപന്നങ്ങളുടെ നിർമ്മിതിയിലും, കർഷകരെ സഹായിക്കുന്നതിനും ലക്ഷ്യം വെച്ചാണ് 2020ൽ കോഴിക്കോട് കേന്ദ്രമാക്കി കമ്പനി പ്രവർത്തനം ആരംഭിച്ചത്.

അഗർവുഡ് ഫാർമേഴ്സ് കമ്പനി കേന്ദ്ര അംഗീകാരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും, നഗരസഭകളിലും, പ്രവർത്തനം വ്യാപിപ്പിക്കും., സംഗമത്തിൽ കൃഷി രീതിയെപ്പറ്റി മധു കോഴിക്കോട് പി.കെ. മൊയ്തു ഹാജി, തിരുവള്ളൂർ, രാമചന്ദ്ര വാര്യർ കൂത്തുപറമ്പ്, ഉദയകുമാർ താമരശ്ശേരി, ഫാദർ ലാലു തോമസ് മൂവ്വാറ്റുപുഴ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സർഗ്ഗാലയ മുറ്റത്ത് ഊദ് തൈകൾ നട്ടു.


