KOYILANDY DIARY.COM

The Perfect News Portal

സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ മുചുകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊയിലാണ്ടി: സ്ത്രീയെ ഇടിച്ചു കടന്ന ഓട്ടോ ഓട്ടോ ഡ്രൈവർ പിടിയിൽ. മുചുകുന്ന് സ്വദേശി ചേലോറ കാട്ടിൽ സുനിൽകുമാർ ആണ് പിടിയിലായത്. കൊയിലാണ്ടി പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. 2021 ഏപ്രിൽ മാസം പതിനഞ്ചാം തീയതിയായിരുന്നു സംഭവം. രാവിലെ ഏഴര മണിയോടെ കാട്ടില പീടികയിലെ വീട്ടിൽ നിന്നും ഹംസ കുളങ്ങര അമ്പലത്തിലേക്ക് തൊഴാൻ പോവുകയായിരുന്ന റീന എന്ന സ്ത്രീയെ കോഴിക്കോട് ഭാഗത്തു നിന്നും ഓടിച്ചുവന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയും തലയ്ക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു. തടര്ന്ന് ഓട്ടോറിക്ഷ നിർത്താതെ കൊയിലാണ്ടി ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

സംഭവത്തില് കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും, എലത്തൂർ മുതൽ പയ്യോളി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഒടുവിൽ നിരവധി ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിയുകയും ഇന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. കൊയിലാണ്ടി സിഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീജേഷ് എസ് സി പി ബിജു വാണിയംകുളം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു പ്രതി സുനിൽകുറിനെ കോടതിയില് ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *