SSLC പരീക്ഷയിൽ ഉന്നത വിജയം കാഴ്ചവെച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
ഉള്ള്യേരി: കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം കാഴ്ചവെച്ച നാട്ടിലെ വിദ്യാർത്ഥികളെ പുത്തഞ്ചേരിയിലെ സൗഹൃദ കൂട്ടായ്മയായ പുത്തഞ്ചേരിപ്പുഴ അനുമോദിച്ചു. അനുമോദനച്ചടങ്ങ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. ഡോ: വസന്ത് ലാൽ അദ്ധ്യക്ഷതവഹിച്ചു.

ഉണ്ണി കൊട്ടാരത്തിൽ, ഗിരീഷ് സി.എം, രാജൻ കക്കാട്ട്, രഞ്ജീഷ് കക്കാട്ട്, കൃഷ്ണൻ പിലാച്ചേരി, അനീഷ് പുത്തഞ്ചേരി, ജീജീഷ് പുത്തഞ്ചേരി, ബിബീഷ് പുത്തഞ്ചേരി, പി.കെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. രാജേശ്വരി ഷാജി സ്വാഗതവും, രജീഷ് കനിയാനി നന്ദിയും പറഞ്ഞു.


