മുചുകുന്നില്‍ തെരുവ് നായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു
കൊയിലാണ്ടി: മുചുകുന്നില്‍ തെരുവ് നായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് കാലത്തോടെയാണ് നായയുടെ ആക്രമണം, പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി..
റിയാസ് പറമ്പത്ത് (38), ജാനകി ഇരിങ്ങത്ത് കണ്ടി (76), ശ്രീഷു മാസ്റ്റര്‍ കണാരന്‍ കണ്ടി (52), ബാബു തായം വീട്ടില്‍ (57 ), കോരം കണ്ടത്തില്‍ സന പുറക്കാട് (15) എന്നിവര്‍ക്കാണ് കടിയേറ്റ്, കാലിനും കൈയ്ക്കുമാണ് പരിക്കേറ്റത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമം പതിവാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

