ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട എസ്.ഐ. സതീശൻ്റെ കുടുംബത്തിന് സഹായനിധി കൈമാറി
കൊയിലാണ്ടി: നാദാപുരം കൺട്രോൾ റൂമിൽ സബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്യവെ ഡ്യുട്ടിക്കിടയിൽ മരണപ്പെട്ട കുറുവങ്ങാട് സതീശൻ്റ കുടുംബത്തെ സഹായിക്കുന്നതിനായി കേരള പോലീസ് അസോസിയേഷൻ്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും കോഴിക്കോട് റൂറൽ ജില്ലാ കമ്മറ്റികൾ ചേർന്ന് സ്വരൂപിച്ച കുടുംബ സഹായനിധി കൈമാറി. കുറുവങ്ങാട്ടെ വീട്ടിൽ വെച്ച് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയാണ് നിധി കൈമാറിയത്.

ചടങ്ങിൽ വടകര ഡിവൈഎസ്പി മുസ വള്ളിക്കാടൻ, നാദാപുരം കൺട്രോൾ റൂം എസ്.ഐ. രാഗേഷ് കുമാർ വി, കെ പി ഒ എ സംസ്ഥാന നിർവാഹക സമിതി അംഗം സുജിത്ത് സി കെ, കെപിഎ ജില്ലാ സെക്രട്ടറി അഭിജിത്ത് ജി.പി, ജില്ലാ പ്രസിഡൻ്റ് ഗിരീഷ് കെ.കെ, കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു എന്നിവർ സംബന്ധിച്ചു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നു സ്വരൂപിച്ച എട്ട് ലക്ഷത്തി പതിനായിരം രൂപയുടെ സഹായമാണ് പോലീസ് സംഘടനകൾ കൈമാറിയത്.


