പോലീസ് എക്സൈസ് സംയുക്ത വേട്ട: നമ്പ്രത്ത്കരയിൽ 800 ലിറ്റർ വാഷ് പിടികൂടി
കൊയിലാണ്ടി: കൊയിലാണ്ടി റെയ്ഞ്ച് എക്സൈസും, പോലീസും സംയുക്തമായി ഒറോകുന്ന്, നമ്പ്രത്ത് കര മേഖലകളിൽ നടത്തിയ റെയ്ഡിൽ 800 ലിറ്റർ വാഷും, ഉപകരണങ്ങളും പിടിച്ചെടുത്തു. ആശ്രമം സ്കൂളിന് സമീപത്തെ ജലനിധി പമ്പ് ഹൗസിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു വാറ്റ്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ. രാജു, സിവിൽ എക്സൈസ് ഓഫീസർ എ.പി. അനീഷ് കുമാർ, കെ.എം. ഉല്ലാസ്, കെ. നിഖിൽ, സിവിൽ പോലീസ് ഓഫീസർ എം.കെ സോജൻ, വി.കെ. അരുൺ. നാരായണൻ, വനിതാ സിവിൽ ഓഫീസർ രേഷ്മ, തുടങ്ങിയവർ നേതൃത്വം നൽകി.
