KOYILANDY DIARY.COM

The Perfect News Portal

ജനം വീട്ടിൽ ഒതുങ്ങി: കൊയിലാണ്ടി നിശ്ചലം

കൊയിലാണ്ടി: കേവിഡിനെ പിടിച്ചുകെട്ടാൻ സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ  തുടങ്ങിയതോടെ ജനം വീടുകളിൽ ഒതുങ്ങി. എല്ലായിടത്തും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളിൽ പോകുന്നവർ സത്യവാങ്ങ്മൂലം കരുതണം. ഇല്ലാത്തവരെ തിരിച്ചയക്കുകയും കർശനമായ നടപടിയുമെടുക്കുന്നുണ്ട്. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെയാണ് നടപടി. മെഡിക്കൽ ഷോപ്പുകളും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമാണ് തുറന്നിട്ടുള്ളത്.

കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ജനങ്ങൾ നിയന്ത്രണങ്ങൾ മറികടന്ന് പുറത്തേക്ക് വന്നതോടെ രേഗവ്യാപനം വേഗത്തിലായ പാശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൌൺ പ്രഖ്യാപിക്കേണ്ടി വന്നത്. ഇതോടെയാണ് ജനം ഇപ്പോൾ വീടുകളിൽ ഒതുങ്ങികഴിയേണ്ടി വന്നത്.

കഴിഞ്ഞ ദിവസത്തെപോലെ വാഹനങ്ങളുടെ കുത്തൊഴുക്കില്ല, രേഖകളില്ലാതെ വരുന്നവരെ പോലീസ് തിരിച്ചയക്കുന്നുണ്ട്. ഹാർബർ, മാർക്കറ്റ്, സിവിൽ, കൊല്ലം, മുത്താമ്പി, നടുവത്തൂർ, തുടങ്ങിയ കേന്ദ്രങ്ങളിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പോലീസിനെ സഹായിക്കാൻ സിവിൽ ഡിഫൻ പോലീസും പ്രവർത്തിക്കുന്നുണ്ട്. നഗരത്തിൽ കുടുംബശ്രീയുടെ സമൂഹ അടക്കള സജീവമായി പ്രവർത്തിക്കുന്നുണ്ട്. 400 ഓളം പേർക്ക് ഇവിടെ ഭക്ഷണമൊരുക്കുന്നുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *