സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 96 വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 2013 ഡിസംബര്‍ മുതല്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു.
1921 ജൂലൈ 31ന് കെ.ടി ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായാണ് ജനനം. അവിവാഹിതനാണ്. സഹോദരന്‍ കെ.ഇ ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ് ഉമ്മനൊപ്പം തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം.

