വ്യാപാര മേഖലയുടെ പ്രതിസന്ധി പരിഹരിക്കണം: KVVES
കൊയിലാണ്ടി: വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും അതിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ പ്രഥമ പരിഗണന നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി 16ന്. ജില്ലാ കമ്മിറ്റി യുടെ നേത്രത്തിൽ നടത്തുന്ന കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു. ദേശീയപാത വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, അന്യായമായി വർദ്ധിപ്പിച്ച ലൈസൻസ് പിൻവലിക്കുക, തെരുവ് കച്ചവടം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ സമ്മേളനം ഉദ്ഘാടനം ചെയ്തു, മണ്ഡലം സെക്രട്ടറി ഇ.കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ടി വിനോദൻ, മണ്ഡലം ജനറൽ സെക്രട്ടറി ടി. പി ഇസ്മായിൽ, ജില്ലാ കമ്മിറ്റി അംഗം കെ.എം രാജീവൻ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, ജലീൽ മൂസ, റാണ പ്രതാപ്, വി.വി മോഹനൻ, ഷാജി, പി സി ഉണ്ണികൃഷ്ണൻ പൂക്കാട്, രവി തിരുവങ്ങൂർ. എം. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.


