വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആൾ പിടിയിൽ
കൊയിലാണ്ടി: വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആൾ പിടിയിൽ. ചെറിയ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം ആവശ്യപ്പെട്ട്‌കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പാനൂർ രൂപക്കുന്ന് സ്വദേശിയായ ഉസ്മാൻ എന്നയാളുടെ മകൻ മുജ്തബ ആണ് പ്രതി. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. സി. സുബാഷ് ബാബുവിന്റെ നേതൃത്വത്തിൽ. എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ. മണികണ്ഠൻ, വിജു വാണിയംകുളം, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

