ലക്ഷദ്വീപ് അഡ്മിനിസ്ടേറ്ററുടെ നടപടി നീതിക്ക് നിരക്കാത്തത്: പികെ. കബീർ സലാല
കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ താല്പര്യങ്ങൾക്ക് എതിരായി അഡ്മിനിസ്ടേറ്റർ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡൻ്റ് പി.കെ. കബീർ സലാല അഭിപ്രായപ്പെട്ടു. കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ കോഴിക്കോട് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്കും ജീവിത രീതിക്കും എതിരായി ഇപ്പോഴത്തെ അഡ്മിനിസ്ടേറ്റർ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾക്കെതിരായി ദ്വീപ് നിവാസികളുടെ സമരത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ കോഴിക്കോട് ജില്ലാ യൂണിറ്റ് പ്രസിഡൻറ് പി. എം. മുസമ്മിൽ പുതിയറ അധ്യക്ഷത വഹിച്ചു. കെ.എം. സെബാസ്റ്റ്യൻ, റവ. ഫാദർ. പി.ജെ. മാമ്മൻ, അശോകൻ ചേമഞ്ചേരി, ഹാഷിം മാട്ടുമ്മൽ, വി.എം. ആഷിഖ്, ടി.എ.അസീസ്, മിനി സജി കൂരാച്ചുണ്ട്, മോഡേൺ അബു, പി.എസ്.അലി, വി.ഷൗക്കത്ത് അമീൻ, കെ.യു. ബാബു, വി. എം. അഖ്മൽ തുടങ്ങിയവർ സംസാരിച്ചു.


