റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ധ്വനി റോഡ് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും 7.50 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ വാർഡ് അംഗങ്ങളായ എം. പുഷ്പ, എൻ. ഉണ്ണി എന്നിവർ പങ്കെടുത്തു.

