മൂടാടി സിഡ്കോ ഇൻഡസ്ട്രിയൽ പാർക്ക് ശോചനീയാവസ്ഥയിൽ
കൊയിലാണ്ടി: മൂടാടിയിൽ ചെറുകിട വ്യവസായ സംരംഭകർക്കായി സർക്കാർ സ്ഥാപിച്ച സിഡ്കോ ഇൻഡസ്ട്രിയൽ പാർക്കിൽ അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി എന്നിവ ലഭിക്കാതെ സംരംഭകർ ബുദ്ധിമുട്ടുന്നു. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം വ്യവസായം നടത്തികൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയിലാണെന്ന് സംരംഭകർ പറയുന്നു.

സർക്കാർ ഉടൻതന്നെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സിഡ്കോ പ്ലോട്ട് ഓണേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ഡോ. മനോജ് ആറുകണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. പ്രസന്നൻ, ഇ.കെ. ബിജു എന്നവർ സംസാരിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി എം.പി. ബാബു (പ്രസിഡണ്ട്). ഹാഷിം ചെറെക്കാട് (വൈസ് പ്രസിഡണ്ട്), പി.വി. പ്രസന്നൻ ( സെക്രട്ടറി), പി.വി. വരുൺ (ജോ: സെക്രട്ടറി), ഇ.കെ. ബിജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


