പൂവൻമലയിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
താമരശേരി: ചമൽ പൂവൻമലയിൽ പൊതുസ്ഥലത്ത് വെള്ളിയാഴ്ച എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താറുള്ള പരിശോധനയിലാണ് വ്യാജവാറ്റുകേന്ദ്രം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൂവൻമലയിൽ തന്നെ മറ്റൊരുഭാഗത്ത് നിന്ന് 1200 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ. ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. നൗഷീർ, പി.ജെ. മനോജ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

