KOYILANDY DIARY.COM

The Perfect News Portal

പല്ലാരിമംഗലം ഇരട്ടക്കൊലപാതക കേസ്: പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലം ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി സുധീഷിന് വധശിക്ഷ. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പല്ലാരി മംഗലം ദേവ് ഭവനത്തില്‍ ബിജു (42) ഭാര്യ ശശികല (35) എന്നിവരെ അയല്‍വാസിയായ പോന്നശ്ശേരി കിഴക്കേതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷ് കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരെയും കമ്ബിവടികൊണ്ട് കൊണ്ട് അടിച്ചു താഴെ വീഴ്ത്തിയശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

2018 ഏപ്രില്‍ 23ന് ആണ് കേസിനാസ്പദമായ സംഭവം.

ശശികലയോട് പലതവണ സുധീഷ് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചിരുന്നു. ഇത് ബിജു ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവദിവസം ബിജുവിനെയും മകനെയും സുധീഷ് അസഭ്യം പറഞ്ഞ് പ്രശ്നമുണ്ടാക്കിയ സുധീഷ് ബിജുവിനെ കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

Advertisements

ബഹളം കേട്ട് ഓടിയെത്തിയ ശശികലയെയും ആക്രമിച്ചു. ആക്രമണം കണ്ട് ഭയന്ന് ബിജുവിന്റെ മകന്‍ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപെട്ടു. ഇവരുടെ മകള്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ആ കുട്ടിയും ഓടിരക്ഷപെട്ടു. ശശികല സംഭവ സ്ഥലത്തു വെച്ചും ബിജു കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *