KOYILANDY DIARY.COM

The Perfect News Portal

നാളെ ഉദ്ഘാടനം ചെയ്യുന്ന കോരപ്പുഴ പാലം ആകാശ ചിത്രം

കൊയിലാണ്ടി: 17ന് ബുധനാഴ്ച വൈകീട്ട് 5 മണിക്ക് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിക്കുന്ന കോരപ്പുഴ പാലത്തിൻ്റെ ആകാശ ചിത്രം ഏറെ ആകർഷകം കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോ ഗ്രാഫർ ബൈജു എംപീസ് ആണ് ചിത്രം ക്യാമറയിൽ പകർത്തിയത്. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ ദാസൻ എംഎൽഎ, പുരുഷൻ കടലുണ്ടി എം.എൽ.എ. ഉൾപ്പെടെ എലത്തൂർ കൊയിലാണ്ടി മണ്ഡലത്തിലെ മറ്റ് ജനപ്രതിനിധികളും സന്നിഹിതരാകും.

പാലത്തിന്റെ ഉപരിതല ടാറിംഗ് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. അപ്രോച്ച് റോഡും ഇരു വശങ്ങളിലുമായി നിര്‍മ്മിക്കുന്ന നടപ്പാതകൾ, എന്നിവയുടെ നിർമ്മാണവും പൂർത്തിയായിക്കഴിഞ്ഞു. എട്ട് തൂണുകളിലാണ് പാലം പണിതീർത്തിട്ടുള്ളത്. കിഫ്ബിയില്‍ നിന്നുള്ള 28 കോടി ചെലവിട്ട നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.

2019 ജനുവരിയിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 21 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനം എന്നാൽ കോവിഡിൻ്റെ വരവോടെ നിർമ്മാണം പൂർണ്ണമായും മാറ്റി വെക്കേണ്ടവരുമെന്നായിരുന്നു പൊതു വിലയിരുത്തൽ. അത്തരം പ്രതിസന്ധികളിൽ സർക്കാരിൻ്റെയും എം.എൽ.എ. ഉൾപ്പെടെ നടക്കിയ കാര്യക്ഷമമായ ഇടപെടൽ സമയബന്ധിതമായി നാർമ്മാണം പൂർത്തീകരിക്കുന്നതിലേക്കെത്തി.

Advertisements

പാലം പണി തടസ്സപ്പെടുത്താൻ ചില തൽപ്പര കക്ഷികൾ നടത്തിയ ഇടപെടലും വിഫലമാക്കിയാണ് മുന്നോട്ട് പോയത്. പുത്തൻ വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമ്മാണം നടത്തിയത്. പഴയ പാലത്തിന്റെ പ്രൗഡി നഷ്ടപ്പെടുത്താതെയാണ് പുതിയ പാലം നിർമ്മാണം പൂർത്തീകരിച്ചത്. സൈഡ് കൊടുക്കാൻ ഇടമില്ലാതെ ഞെരുങ്ങി തളർന്ന് ഓടിയ അന്തർ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്ക് ഇനി കോരപ്പുഴ പാലത്തെ ശപിക്കാതെ മുന്നോട്ട് പോകാം.

Share news

Leave a Reply

Your email address will not be published. Required fields are marked *