ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേയീയപാത ഉപരോധിച്ചു
കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊല്പപെടുത്തിയ കേന്ദ്ര പോലീസ് നടപടിയിൽ ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേയീയപാത ഉപരോധിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സി എം രതിഷ് സമരം ഉദ്ഘാടനം ചെയ്തു. രാത്രി 12 മണിയോട് കൂടി പ്രവർത്തകർ കൊയിലാണ്ടി ടൗണിൽ പ്രകടനമായെത്തി റോഡ് ഉപരോധിക്കുകയായിരുന്നു.
ഇന്നലെ നടന്ന ജനകീയ സമരങ്ങളെ ഉത്തർപ്രദേശിലെ ലക്നൗവിലും ബാഗ്ലൂരിലും പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എൻ ബിജീഷ്, സി ബിജോയ്, സതീഷ്ബാബു, പ്രബീഷ്, റജിൽ, ദിനൂപ് എന്നിവർ സംസാരിച്ചു.
