ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്കാരം യുവ ശിൽപി ഷാജി പൊയിൽക്കാവിന്
കൊയിലാണ്ടി: സ്വദേശ് സൻസ്ഥാൻ ഇന്ത്യയുടെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്കാരം യുവ ശിൽപി ഷാജി പൊയിൽക്കാവിന്. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു ചിത്രങ്ങളും ശിൽപങ്ങളും ചെയ്ത് ശ്രദ്ധേയനായ കലാകാരനാണ് ഷാജി പൊയിൽക്കാവ്. ഇരുപതിലധികം വ്യത്യസ്ഥങ്ങളായ ചിത്രങ്ങളും, ശിൽപങ്ങളുമാണ് അവാർഡിനായി സമർപ്പിച്ചിരുന്നത്.

ആയിരത്തിലധികം മത്സരാർത്ഥികളിൽ നിന്നും ഒരു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പുകൾക്കൊടുവിലാണ് ഉത്തർപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിന്റെ ഡയറക്ടർ എസ്.ബി സാഗർ പ്രജാപതി കഴിഞ്ഞ ദിവസം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി ശിൽപി കൂടിയാണ് ഷാജി പൊയിൽക്കാവ്.


