ജ്യോതിർഗമയ രക്ഷാകർതൃ ബോധവത്കരണ ക്ലാസ്സ്
കൊയിലാണ്ടി : കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി സ്കൂളിൽ കോവിഡാനന്തര വിദ്യാർഥി സമൂഹം, പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആധാരമാക്കി രക്ഷാകർതൃ ബോധവത്കരണ ക്ലാസ്സ് നടന്നു. പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ ദിലീപ് കണ്ടോത്ത് ക്ലാസ്സ് നയിച്ചു. പ്രധാനാധ്യാപകൻ സുരേഷ് കുമാർ അധ്യക്ഷനായി. വി കെ രവി, ശെൽവരാജ്, അനൂപ് എന്നിവർ സംസാരിച്ചു. ഷൈനി പി.എം. സ്വാഗതവും യു ഷമീന നന്ദിയും പറഞ്ഞു.

