ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. നാരായണൻ അനുസ്മരണവും, പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനജാഗ്രത സദസ്സും സംഘടിപ്പിച്ചു. എൽ. ജെ. ഡി. സംസ്ഥാന സെക്രട്ടറി ഇ.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിമണ്ഡലം പ്രസിഡണ്ട് ബാബു കുളുർ അദ്ധ്യഷത വഹിച്ചു.
യോഗത്തിൽ എൽ.ജെ .ഡി . സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ശങ്കരൻ മാസ്റ്റർ കെ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. അവിനാഷ് ചേമഞ്ചേരി, ജെ.എൻ. പ്രേം ഭാസിൻ, രാമചന്ദ്രൻ കുയ്യണ്ടി, ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

