കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. മേൽശാന്തി നാഗരാജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വൈകീട്ട് വാദ്യമേളത്തോടെ നിറമാലയും ഉണ്ടായിരുന്നു.
ഒക്ടോബർ 5 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്, 6 ന് ദുർഗ്ഗാഷ്ടമി ദിവസം രാവിലെ 8 മണിക്ക് സരസ്വതി പൂജ, സരസ്വതി ഹോമം, ഒടോബർ 7ന് മഹാനവമി ദിവസം ഗ്രന്ഥപൂജ, 8 ന് വിജയദശമി എഴുത്തിനിരുത്തൽ, വാഹനപൂജയും ഉണ്ടായിരിക്കും.

