KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റി

കൊയിലാണ്ടി: പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് അധികൃതർ പൊളിച്ചുമാറ്റി, കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ കൺസ്ട്രക്ഷൻ ആരംഭിച്ചത്. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എൻ.ആർ. ഔട്ട് ഡോർമീഡിയ എന്ന പരസ്യ കമ്പനിയാണ് അനധികൃത നിർമ്മാണത്തിന് നേതൃത്വം നൽകിയത്. തീ ആളിക്കത്തുന്നത് കാരണം സമീപവാസികൾ പരിഭ്രാന്തിയിലാണ്‌

എഗ്രിമെന്റ് പ്രകാരം ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ ഉത്തരവിട്ട ബസ്സ് സ്‌സ്റ്റോപ്പിലാണ് വീണ്ടും നിർമ്മാണം നടത്തിയത്. അതിനിടെ നഗരസഭയുടെ അനുമതി ഇല്ലാതെ ഇവർ മറ്റ് പരസ്യങ്ങൾ നൽകി വൻ ലാഭം ഉണ്ടാക്കുകയും ചെയ്തു. നഗരസഭയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് ഇവര് ഇത്തരത്തിൽ കണ്സ്ട്രക്ഷൻ നടത്താൻ തയ്യാറായതെന്നാണ് ആരോപണം.

നിവിലുണ്ടായിരുന്ന ബസ്സ് സ്റ്റോപ്പിന് മുകളിൽ ഹോഡിംഗ് സ്ഥാപിക്കുന്ന പ്രവത്തിയായിരുന്നു ഇന്നലെ ആരംഭിച്ചത്. ഇത് സംബന്ധിച്ച് കൊയിലാണ്ടി ഡയറിയിൽ വാർത്ത വന്ന ഉടനെ പ്രവത്തി നിർത്തിവെക്കാൻ നഗരസഭ സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടർന്ന് രാത്രി 9 മണിയോടുകൂടി പ്രവൃത്തി നിർത്തിവെക്കുകയും ഇന്ന് കാലത്ത് ജെ.സി.ബി.യുടെ സഹായത്തോടെ ഉദ്യോഗസ്ഥരെത്തി കൺസ്ട്രക്ഷൻ നടന്ന ഭാഗം പൂർണ്ണമായും പൊളിച്ച് മാറ്റുകയായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *