കൊയിലാണ്ടി നഗരസഭ മൃഗാശുപത്രി കെട്ടിടം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ കീഴിലുള്ള മൃഗാശുപത്രിക്കു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പണിത കെട്ടിടത്തില്‍ മൂന്ന് ജില്ലാതല ഓഫീസുകളും മറ്റ് അത്യാധുനിക സജ്ജീകരണങ്ങളുമടങ്ങിയ ട്രെയിനിങ്ങ് സെന്ററും പ്രവര്‍ത്തന സജ്ജമാണ്. ഓണ്‍ ലൈൻ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ കെ. പി. സുധ മുഖ്യാതിഥിയായിരുന്നു.

നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, സ്ഥിരം സമിതി അധ്യക്ഷമാരായ കെ.എ. ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, നഗരസഭ കൌൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, എ. അസീസ്, മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ കെ.എം. ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ. സിന്ധു, ഐ.വി.ഐ. പ്രസിഡണ്ട് ഡോ. നീനകുമാര്‍, ഡോ.അനില്‍ കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി. സുധാകരന്‍, എസ്. സുനില്‍ മോഹന്‍, വി.സുന്ദരന്‍, സി.രമേശന്‍, കബീര്‍ സലാല വിവിധ ക്ഷീരോല്‍പാദക സഹകരണസംഘം അധ്യക്ഷന്‍മാരായ രവി മഠത്തില്‍, ദാമോദരന്‍, കെ. കലന്തന്‍, തോട്ടനാരി കുഞ്ഞിക്കണാരന്‍ എന്നിവര്‍ സംസാരിച്ചു.


