കൊയിലാണ്ടിയിൽ റെയിൽവെ ട്രാക്കിൽ എട്ട് ബിയർ കുപ്പികൾ കണ്ടെത്തി
കൊയിലാണ്ടി: കോഴിക്കോട് – കൊയിലാണ്ടിയിൽ റെയിൽവെ ട്രാക്കിൽ എട്ട് ബീയർ കുപ്പികൾ കണ്ടെത്തി. നാല് ബിയർ കുപ്പികൾ പൊട്ടിയിട്ടുണ്ട്. മാവേലി എക്സ്പ്രസ് കടന്നു പോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടെന്നാണ് ആർ.പി.എഫിന് കിട്ടിയിരിക്കുന്ന വിവരം. ട്രാക്കിൽ പരിശോധന തുടരുന്നു. ട്രാക്കിന് മുകളിൽ കല്ല് വെച്ച് നിർത്തിയതാവാനാണ് സാധ്യത.
കൊയിലാണ്ടി പൊലീസ് സ്റ്റേഷന് പിൻവശം ഗേൾസ് സ്കൂളിന് സമീപമുള്ള പെട്രോൾ പമ്പിനടുത്തുള്ള ട്രാക്കിലാണ് ബീയർ കുപ്പി കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമം റെയിൽവെ പോലീസ് (RPF) ആരംഭിച്ചിരിക്കുയാണ്. പ്രദേശത്തുള്ള പല വീടുകളിൽ നിന്നും പോലീസ് അന്വേഷണം നടത്തിയതായാണ് വിവരം കിട്ടിയിട്ടുള്ളത്.

