കൊയിലാണ്ടിയിൽ ഭവനരഹിതരായ എല്ലാവർക്കും സുരക്ഷിത ഭവനം ഉറപ്പ് വരുത്തും
കൊയിലാണ്ടി : നിലവിൽ പൂർത്തീകരണ ഘട്ടത്തിലുള്ള 1500 വീടുകൾക്ക് പുറമെ പി.എം.എ.വൈ- ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന രഹിതരായ എല്ലാവർക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന നൽകാനും വരുന്ന 5 വർഷംകൊണ്ട് കൊയിലാണ്ടിയെ മികച്ച നഗരസഭയാക്കി മാറ്റുമെന്നും നഗരസഭ ചെയർപേഴ്സൺ കെ. പി. സുധയും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പത്രസമ്മേളനത്തിൽ അറിയിച്ചു.
ജലം ജീവാമൃതം നഗരസഭയിലാകെ ശുദ്ധ ജലം നൽകുന്നതിന് കിഫ്ബി പദ്ധതി പ്രകാരം 85 കോടി രൂപയിൽ ആരംഭിച്ച ജല വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടം 86 കോടി രൂപയുടെ പദ്ധതി പൂർത്തികരിച്ച് വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തും. നഗരസഭയുടെ തനത് മാലിന്യ സംസ്ക്കരണ ഹരിത വൽക്കരണ പദ്ധതിയായ ക്ലീൻ ആന്റ് ഗ്രീൻ പദ്ധതി ഫലപ്രദമായി തുടരുന്നതിനും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പു വരുത്തുന്നതിനും ഹരിത കർമ്മസേനയുടെ സേവനം വിപുലപ്പെടുത്തി സമ്പൂർണ്ണ മാലിന്യ മുക്ത നഗരമാക്കി കൊയിലാണ്ടിയെ മാറ്റുന്നതിന്
തുടർ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കും.

കൊയിലാണ്ടിയിൽ താലൂക്ക് ആശുപത്രിയെ ജില്ലാ നിലവാരമുള്ള ആശുപത്രിയാക്കി മാറ്റി എല്ലാവർക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തും. 24 കോടിയുടെ പുതിയ കെട്ടിട സമുച്ചയം യാഥാർത്ഥ്യമാക്കുന്നതിന് പ്രഥമ പരിഗണന നൽകും. ആശുപത്രിയിൽ 6മാസം കൊണ്ട് പ്രസവരക്ഷാ കേന്ദ്രം പൂർത്തീകരിച്ച് മാതൃ ശിശു സംരക്ഷണ സംവിധാനം ഒരുക്കും. പൊതു ജനങ്ങളുടെ സഹായത്തോടെ ട്രസ്റ്റ് രൂപീകരിച്ച്
സയാലിസിസ് യൂണിന്റെ പ്രവർത്തനം വിപുലപ്പെടുത്തും. നഗരസഭാ ആയൂർവേദ ആശുപത്രിയുടെ സബ്സെന്റർ നഗരത്തിð സ്ഥാപിക്കാൻ നാഷണൽ ഹെൽത്ത്
മിഷനിൽ സമ്മർദ്ദം ചെലുത്തും.


വെളിയന്നൂർ ചല്ലി, കക്കുളം, തേവർപാടം കുറുവങ്ങാട് പാടശേഖരങ്ങളിൽ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കും. പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാൻ എല്ലാാ വീടികളിലും വിത്തും വളവും എത്തിച്ച് കൃഷി പ്രോത്സാഹിപ്പിക്കും. ഉൽപന്നങ്ങൾക്ക് കാർഷിക വിപണന കേന്ദ്രത്തിലൂടെ വിപണി സൗകര്യമൊരുക്കും.

ഗതാഗത വികസനം കൊയിലാണ്ടി നഗരത്തിലെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കൊഴിവാക്കാൻ ശാസ്ത്രീയ സംവിധനങ്ങൾ ഒരുക്കും, നേഷണൽ ഹൈവേ വികസനം, ബൈപ്പാസ് നിർമ്മാണം തീരദേശറോഡുകളുടെവികസനം എന്നിവയുൾപ്പടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. പാർക്കിംഗ് സൗകര്യം ഉറപ്പാക്കാൻ പാർക്കിംഗ് പ്ലാസ സ്ഥാപിക്കും. ട്രാഫിക്ക് പരിഷ്കാരം ശാസ്ത്രീയമായി നടപ്പാക്കും. ഇട റോഡുകൾ നവീകരിച്ച് റോഡ്
കണക്റ്റിവിറ്റി ഉറപ്പാക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പിന്തുണയോടെ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകുന്നതിന് സർഗ്ഗശേഷി പോഷണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും
അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കും.
പൊതുജന പങ്ങാളിത്തത്തോടെ അറവുശാല ശ്മശാനം എന്നിവ ശാസ്ത്രീയമായി സ്ഥാപിക്കും, ഫയര്സ്റ്റേഷന് സ്വന്തംകെട്ടിടം നിർമ്മിച്ചു നൽകും. ബസ്ബേകളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും. (ടേക്ക് എ ബ്രേക്ക്) മൂന്നാമത്തെ ജനകീയ ഹോട്ടðകൂടി സ്ഥാപിച്ച് 20 രൂപക്ക് ഭക്ഷണം നðകുന്ന പദ്ധതി
വിപുലമാക്കി തെരുവോരത്ത് വിശപ്പടക്കാൻ അലയുന്നവർക്ക് ഭക്ഷണം എത്തിക്കും.
തെരുവിൽ അന്തിയുറങ്ങുന്നവർക്കായി നൈറ്റ് ഷെൽട്ടർ ഏർപ്പെടുത്തും. നഗരസഭാ ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും, ജനസേവന കേന്ദ്രം മുഖേന സേവനങ്ങൾ സമയബന്ധിതമായി നðകും, ഓഫീസിൽ റെക്കോർഡ് ലൈബ്രറി സ്ഥാപിക്കും, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടും, സമ്പൂർണ്ണ വൈഫൈ ഓഫീസിൽ നടപ്പാക്കും, ഫയൽ അദാലത്തുകൾ സംഘടിപ്പിച്ച് ഫയൽ നീക്കം കാര്യക്ഷമമാക്കും.
നഗരജ്യോതി നഗര യാത്ര സുഗമാക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിലെല്ലാം എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിച്ച് വെളിച്ചമെത്തിക്കും. കൊല്ലം ടൗൺ പുതുമോടിയിൽ സജ്ജീകരിച്ച് വ്യാപാര, തീർത്ഥാടന, വിനോദ സഞ്ചാര മേഖലയാക്കാൻ പ്രത്യേക പാക്കേജ് തയ്യാറാക്കി കൊല്ലം പട്ടണത്തിന്റെ പ്രൗഢി വീെണ്ടടുക്കും, നഗര ടൂറിസം, പുഴയോര കടലോര ടൂറിസം പദ്ധതികൾ നടപ്പാക്കും.
ശുചിത്വ സാഗര തീരം കടലോരം ശുചീകരിച്ച് ശുചിത്വ തീരമാക്കുന്നതിനും കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശുചിത്വ സാഗരം ഉറപ്പാക്കുന്നതിനും പദ്ധതികൾ നടപ്പാക്കും,
കേന്ദ്രീകരിച്ച് മറൈൻ ടെക്നോളജി കേന്ദ്രം സ്ഥാപിക്കാൻ മുൻകൈ എടക്കും. ആധുനിക ജീവിത സൗകര്യത്തിന് അത്യന്താപേക്ഷിതമായ വൈഫൈ സൗകര്യം നഗരത്തിന്റെ എല്ലാ ഭാഗത്തും സൗജന്യമായി ലഭ്യമാക്കുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ കെ.പി. സുധ, കെ. സത്യൻ, ഇ.കെ. അജിത്ത് എന്നിവർ സംസാരിച്ചു.

