KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പോസ്റ്റ്ഓഫീസ് പിക്കറ്റ് ചെയ്ത കർഷകസംഘം പ്രവർത്തകരെ അറസ്റ്റ്ചെയ്തു

കൊയിലാണ്ടി: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിക്കൊണ്ട് കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു. ഉപരോധസമരം കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. വി. ഗിരിജ, എം.എം. രവീന്ദ്രൻ, പി. കെ. ഭരതൻ ഇ. അനിൽകുമാർ, പി.സി. സതീഷ് ചന്ദ്രൻ, സതി കിഴക്കയിൽ, പി. വി. സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടനത്തിന്ശേഷം പിക്കറ്റിംഗ് തുടരുന്നതിനിടയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗ കെ. ഷിജു ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇത് ഏറെ നേരം സംഘർഷത്തിനിടയാക്കി. ഇവരെ പിന്നീട് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിട്ടയച്ചു. പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തിയ കർഷകസംഘം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ കർഷക സംഘം പ്രവർത്തകർ പ്രകടനം നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *