KOYILANDY DIARY.COM

The Perfect News Portal

കേരളമോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വർത്തമാനവും – എസ്എഫ്ഐ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി എസ്എഫ്ഐ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില് “കേരളമോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വർത്തമാനവും”  എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിൽ വെച്ച് നടന്ന സെമിനാറിൽ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫർഹാൻ അധ്യക്ഷതവഹിച്ചു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി അമൽ രാജീവ് അഭിവാദ്യം ചെയ്ത് സംസാരിച്ചു, ഏരിയ ജോ. സെക്രട്ടറി അഭിനവ് സ്വാഗതവും ഏരിയ വൈ. പ്രസിഡണ്ട് ജാൻവി കെ സത്യൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *