കുറ്റിയിൽ നാരായണൻ 12-ാം അനുസ്മരണം ദിനം
ജനതാദൾ എസ് വടകര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മലബാറിലെ സോഷ്യലിസ്റ്റ് സമര നായകനും ആയിരുന്ന കുറ്റിയിൽ നാരായണന്റെ 12 ആമത് അനുസ്മരണം നടത്തി. ജനതാദൾ എസ് വടകര മണ്ഡലം പ്രസിഡന്റ് ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ വടകര എം എൽ എ യും ജനതാദൾ എസ് ദേശീയ നേതാവുമായ സി കെ നാണു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ മുഖ്യ പ്രഭാഷണം നടത്തി.ലവ്ലി ജനാർദ്ദനൻ,ടി. ശ്രീനിവാസൻ, കോയിലോത്ത് ബാബു മാസ്റ്റർ, ഒ കെ രാജൻ,തുടങ്ങിയവർ സംസാരിച്ചു. ജനതാദൾ എസ് വടകര മണ്ഡലം സെക്രട്ടറി കെ പ്രകാശൻ സ്വാഗതവും കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ് എസ് വി ഹരിദേവ് നന്ദിയും പറഞ്ഞു
