KOYILANDY DIARY.COM

The Perfect News Portal

കുട്ടികള്‍ക്ക് നല്‍കാനുള്ള മരുന്ന്കുപ്പിയില്‍ മാലിന്യം

നാദാപുരം: അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് നല്‍കാനുള്ള മരുന്ന് പൊടിയുടെ കൂടെ നല്‍കിയ കുപ്പിവെള്ളത്തില്‍ നിറയെ മാലിന്യം. വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.പി.ഷാജുവിന്റെയും മുള്ളന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സി.വി.അനുപമയുടെയും മകള്‍ ശ്രീപാര്‍വതിക്ക് മരുന്നിനോടൊപ്പം നല്‍കിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടത്.

അധ്യാപക ദമ്പതിമാരുടെ അഞ്ച് മാസം പ്രായമായ കുട്ടിക്ക് കടുത്ത കഫക്കെട്ട് വന്നതിനെത്തുടര്‍ന്ന് കല്ലാച്ചിയിലെ ശിശുരോഗ വിദഗ്ധന്റെ ചികില്‍സ തേടി. ഡോക്ടര്‍ കുറിച്ച്‌ നല്‍കിയ മരുന്ന് വടകരയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് വാങ്ങിയത്. ഒപ്പെക്‌സ് (opex 50) എന്ന മരുന്നാണ് ഡോക്ടര്‍ കുറിച്ച്‌ നല്‍കിയത്. മരുന്ന് പൊടിയുടെ കൂടെ ശുദ്ധീകരിച്ച വെള്ളത്തിന്റെ ചെറിയ ബോട്ടിലും നല്‍കുന്നുണ്ട്. രണ്ടും ചേര്‍ത്ത് കുട്ടിക്ക് നല്‍കാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

മരുന്ന് നിര്‍മ്മിച്ചത് 2017 മെയ് മാസത്തിലാണ്. 2020 വരെ ഉപയോഗിക്കാമെന്നും മരുന്നിലുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിതാക്കള്‍ മരുന്ന് കമ്ബനിക്ക് ഇ.മെയില്‍ വഴി പരാതി നല്‍കി. ഹിമാചല്‍ പ്രദേശിലെ ഒനിക്‌സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് (onyx biotech pvt.ltd) എന്ന കമ്പനിയിലാണ് വെള്ളം നിര്‍മ്മിച്ചത്. ഹിമാചലില്‍ തന്നെയുള്ള ഹെറ്റെറോ ലാബ്‌സ് ലിമിറ്റഡ് ആണ് ഒപ്പെക്‌സ്- 50 എന്ന മരുന്ന് നിര്‍മ്മിച്ചത്.

Advertisements

നാദാപുരം മേഖലയില്‍ ഡോക്ടര്‍മാര്‍ കുട്ടികള്‍ക്ക് ഈ മരുന്നാണ് കുറിച്ചുനല്‍കുന്നത്. പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പറയുന്നു. മരുന്ന് കമ്പനിക്കെതിരേ കേസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപക ദമ്പതിമാര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *