കാരുണ്യത്തിന്റെ സ്വാന്തനവുമായി തുവ്വക്കോട് ഗ്രാമം

കൊയിലാണ്ടി: ചേമഞ്ചേരി നിര്‍മ്മാണ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ നിസ്സഹായനായ ചെറുപ്പക്കാരന് ചികിത്സ സഹായത്തിനായി തുവ്വക്കോട് ഗ്രാമവാസികള്‍ രംഗത്തിറങ്ങി. നടനപ്രഭ തുവ്വക്കോടിന്റെ നേതൃത്വത്തില്‍ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീ യപ്രവര്‍ത്തകര്‍ ചേര്‍ന്ന് സമാഹരിച്ച ചികിത്സാ ധനസഹായ ഫണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് കീറക്കാട്ട് സത്യന്റെ കുടുംബത്തിന് കൈമാറി.
നടനപ്രഭ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്തംഗം ഉണ്ണി തിയ്യക്കണ്ടി, രാമചന്ദ്രന് മണാട്ട്, കെ.ടി.സുധീഷ്, എം.പി.അശോ കന്, എം.കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
