KOYILANDY DIARY.COM

The Perfect News Portal

കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം ആരംഭിച്ചു

കൊയിലാണ്ടി എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വെങ്ങളം ലോക്കലിലെ പള്ളിയറയിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു. കോരപ്പുഴ, വെങ്ങളം കുനിയിൽ താഴെ, കല്ലട താഴെ പെരുപ്പാംവയൽ, അരങ്ങിൽ കുനി, കാപ്പാട്, ഗൾഫ് റോഡ്, പുക്കാട്, ജോളി ബ്രദേഴ്സ്, പൊയിൽക്കാവ് ലക്ഷം വീട്, കൂഞ്ഞിലാരി, ചേലിയ ഈസ്റ്റ്, ചേലിയ ടൗൺ, എളാട്ടേരി, കൊണ്ടം വള്ളി, മേലൂര് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഞാണം പൊയിലിൽ സമാപിച്ചു.

വൻ ജനമുന്നേറ്റമായിരുന്നു ഓരോ കേന്ദ്രങ്ങളിലും. വികസന തുടർച്ചക്കായി എൽ ഡി എഫ് അധികാരത്തിൽ വരണമെന്ന മുദ്രാവാക്യം നാടാകെ ഏറ്റെടുത്തത് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേയും ജനപങ്കാളിത്തം കൊണ്ട് തിരിച്ചറിയാൻ കഴിയുമായിരുന്നു. ഞായറാഴ്ച പൂക്കാടിൽ വാഹനാപകടത്തിൽ മരണമടഞ അമൽജിത്തിൻ്റെ ഭൗതിക ശരീരം കാണാനും ആദരാഞ്ജലി അർപ്പിക്കാനും പര്യടനത്തിനിടയിൽ സ്ഥാനാർത്ഥി എത്തുകയുണ്ടായി.

പര്യടനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം എം പി ശിവാനന്ദൻ, കെ കെ മുഹമ്മദ്, ടി ചന്തു, എം നാരായണൻ, എം പി ഷിബു, സി സത്യചന്ദ്രൻ, എസ് സുനിൽ മോഹൻ, ടി കെ ചന്ദ്രൻ, കെ സത്യൻ, ടി ഇ ബാബു, രജീഷ് മാണിക്കോത്ത്, സി അശ്വനി ദേവ്, പി ബാബുരാജ്, കെ ഷിജു, സതി കിഴക്കയിൽ, ടി വി ഗിരിജ, ടി ഷീബ, സുരേഷ് ചങ്ങാടത്ത്, ജയകൃഷ്ണൻ, കെ രവീന്ദ്രൻ, രാമചന്ദ്രൻ കുയ്യാണ്ടി, കെ പി ചന്ദ്രിക, പി സി സതീഷ് ചന്ദ്രൻ, അശോകൻകോട്ട്, എം നൗഫൽ, ബിപി ബബീഷ് എന്നിവര് വിവിധ കേന്ദ്രങ്ങളില് സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *