KOYILANDY DIARY.COM

The Perfect News Portal

കമ്പകക്കാനം കൂട്ടക്കൊലക്കേസ് വ‍ഴിത്തിരിവിലേക്ക്

തൊടുപുഴ:  മന്ത്രവാദശക്തിയും സ്വത്തും കൈക്കലാക്കാനാണ് കമ്പകക്കാനത്ത് കുടുംബത്തെ കൂട്ടക്കൊല ചെയ്തതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് വിശദീകരിച്ചു. കഴിഞ്ഞ ഇരുപത്തൊമ്ബതിന് രാത്രി 12 മണിക്കു ശേഷമായിരുന്നു കൂട്ടക്കൊല നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മരണപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അടിമാലിക്കാരന്‍ അനീഷ് കാരിക്കോടുള്ള ലിബീഷ്(28) എന്നിവര്‍ ഇരുപത്തൊന്‍പതാം തീയതി 12 മണിക്ക് ശേഷം ക്രൂര കൃത്യം നടപ്പാക്കുകയായിരുന്നു. ഇതില്‍ ലിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കൃഷ്ണന്‍ ചെയ്യുന്നതുപോലെ തന്നെ പൂജകളും മന്ത്രവാദങ്ങളും ചെയ്യുന്ന ആളാണ് ശിഷ്യനായ അനീഷ്. കൃഷ്ണന്റെ വീട്ടില്‍ നിന്നും മന്ത്രങ്ങളും പൂജകളും പഠിച്ചിട്ടുള്ള വ്യക്തികൂടിയാണ്. വ്യത്യസ്തമായ പൂജകള്‍ മറ്റൊരു പൂജാരിയില്‍ നിന്നും അനീഷ് പഠിച്ചിട്ടുണ്ട്. അനീഷ് ചെയ്യുന്ന പൂജകള്‍ ഈ അടുത്ത കാലത്തായി ഫലിക്കാതെ വന്നു. അതിന്റെ കാരണം, അനീഷിലുള്ള ശക്തി കൃഷ്ണന്‍ കൈക്കലാക്കിയെന്ന് അനീഷ് വിശ്വസിക്കാന്‍ ഇടയാകുകയായിരുന്നുവെന്നും കൊലപാതകത്തിന്റെ പ്രധാന കാരണം ഇതാണെന്നും പൊലീസ് വിശദീകരിച്ചു

ശക്തി തിരിച്ചുകിട്ടാനേക പോംവഴി കൃഷ്ണനെ ഇല്ലാതാക്കുകയായിരുന്നു. താളിയോലഗ്രന്ഥങ്ങളും മൂന്നൂറ് മൂര്‍ത്തികളുടെ ശക്തിയും കൃഷ്ണനുണ്ടെന്ന് അനീഷ് വിശ്വസിച്ചു. ഇത് തനിക്ക് ലഭിക്കാനും തന്നില്‍ നിന്നും ഇല്ലാതായ ശക്തി തിരിച്ചുകിട്ടാനുമായി ആറുമാസം മുന്‍പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണന്റെ പക്കല്‍ ധാരാളം പണവും സ്വര്‍ണാഭരണങ്ങളുമുണ്ട്. അതും കൈവശപ്പെടുത്താന്‍ കൊലപാതകികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നു. ആറുമാസം മുമ്ബു തന്നെ ഇതുമായി ബന്ധപ്പെട്ട് ലിബീഷിനെ അനീഷ് ബന്ധപ്പെടുകയായിരുന്നു.

Advertisements

ലിബീഷും അനീഷും തമ്മില്‍ 15 വര്‍ഷത്തെ പരിചയമുണ്ട്. ഇവര്‍ ഒരുമിച്ച്‌ അടിമാലിയിലുള്ള ബോര്‍വെല്‍ കമ്ബനിയില്‍ ജോലി നോക്കിയിരുന്നു. ആദ്യം ലിബീഷ് പദ്ധതിയോട് സഹകരിച്ചില്ലെന്നും എന്നാല്‍ പിന്നീട് 29ന് ഒരുമിച്ച്‌ കൃത്യം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവം നടക്കുന്നത് ഇങ്ങനെ;

29ന് അനീഷ് അടിമാലിയില്‍ നിന്നും എട്ടര മണിയോടെ തൊടുപുഴയിലെത്തി.ബുള്ളറ്റിന്റെ ഷോക്ക് അബ്‌സോര്‍ബറിനകത്തുള്ള രണ്ട് പൈപ്പ് കൊലയാളികള്‍ കരുതിയിരുന്നു. ഒന്‍പതുമണിയോടെ മൂലമറ്റത്ത് ചൂണ്ടയിടാന്‍ പോയി. 12 മണി വരെ സമയം ചിലവഴിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. മദ്യലഹരിയിലുമായിരുന്നു ഇരുവരും. അനീഷിന്റെ ബൈക്കായിരുന്നു യാത്രകള്‍ക്കായി ഉപയോഗിച്ചത്. ഇരുവരും ഫോണുകള്‍ വീട്ടില്‍ വച്ചു.പന്ത്രണ്ടുമണിയോടടുപ്പിച്ച്‌ മദ്യപിക്കാനായി മുട്ടം ബാറിലും ഇവര്‍ ചെന്നിരുന്നതായി പൊലീസ് പറഞ്ഞു.പന്ത്രുണ്ടമണിക്ക് ശേഷമാണ് കൃഷ്ണന്റെ വീട് ലക്ഷ്യമാക്കി ഇരുവരും പോയത്.

വീടുമായി മറ്റുള്ളവര്‍ക്ക് യാതൊരു വിധത്തിലുള്ള ബന്ധങ്ങളും കാലങ്ങളായി ഇല്ലാത്തതും ധൈര്യമായി കൊലനടത്താന്‍ ഇവരെ സഹായിച്ചു. കൊലപാതകികള്‍ കൃഷ്ണന്റെ വിട്ടിലെത്തി ആദ്യം ഫ്യൂസ് ഊരുകയായിരുന്നു. കൃഷ്ണനെ പുറത്തേക്കിറക്കാന്‍ ആടിനെ പൈപ്പുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു. ആടിനെ നന്നായി പരിചരിക്കുന്ന വ്യക്തിയാണ് കൃഷ്ണന്‍ എന്ന് അനീഷിന് അറിയാമായിരുന്നു.ടോര്‍ച്ചുമായി അടുക്കള വാതില്‍ക്കല്‍ പതുങ്ങി നിന്ന കൊലയാളികള്‍ ആടിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ഷോക്ക് അബ്‌സോര്‍ബറിന്റെ പൈപ്പുകൊണ്ട് തലക്കടിച്ച്‌ വീഴ്ത്തി.

പിന്നാലെ എത്തിയ ഭാര്യയേയും അടിച്ചു. അക്രമം തടഞ്ഞ ഭാര്യയെ പിന്നാലെ ചെന്ന് അടിച്ചുവീഴത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മകള്‍ കയ്യില്‍ കരുതിയ കമ്ബിവടികൊണ്ട് അനീഷിനെ അടിച്ചു. തുടര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു. മകളുടെ അടിയില്‍ അനീഷിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. അമ്മയ്ക്ക് പിന്നാലെ അടുക്കള ഭാഗത്തേയ്‌ക്കോടിയ മകളെയും അനീഷ് അടിച്ചുവീഴത്തി. മകനേയും പൈപ്പുകൊണ്ടടിച്ചു. വാക്കത്തി കൊണ്ട് വെട്ടുകയും ചെയ്തു.

എല്ലാവരേയും പിന്നീട് വാക്കത്തി കൊണ്ട് വെട്ടി മരണം ഉറപ്പിക്കുകയായിരുന്നു.  മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങള്‍ കൈക്കലാക്കി.കൃത്യം നാലുമണിയോടെയാണ് പൂര്‍ത്തിയാക്കിയത്. മരണം ഉറപ്പുവരുത്താന്‍ നാലുപേരെയും വീണ്ടും വീണ്ടും വാക്കത്തികൊണ്ട് കുത്തുകയായിരുന്നു. 3500 രൂപയോളമാണ് പണമായി ലഭിച്ചത്. വീടിന്റെ ഉള്‍ഭാഗം വെള്ളമൊഴിച്ച്‌ കഴുകിയെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് വിശദീകരിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!