KOYILANDY DIARY.COM

The Perfect News Portal

മൂടാടി മലബാർ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

.
മൂടാടി: മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ എഫ്.വൈ.യു.ജി.പി ബിരുദ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവാഗതരായ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം അറുന്നൂറിലധികം പേർ പങ്കെടുത്തു. ബി.ബി.എ, ബി.കോം, ബി.സി.എ, ബി.എസ്.സി, ബി.എസ്.സി ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസുകളാണ് ഇന്ന് ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഷാഹിറ എം. കെ. അധ്യക്ഷത വഹിച്ചു.
വിവിധ വകുപ്പ് മേധാവികളും അധ്യാപകരും ജീവനക്കാരും ചടങ്ങിൽ സംസാരിക്കുകയും പുതിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ചെയ്തു. പാഠ്യപദ്ധതിക്കൊപ്പം വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനായി ഏവിയേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, എ.സി.സി.എ, സി.എം.എ തുടങ്ങിയ ആഡ്-ഓൺ കോഴ്സുകളും ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കോളേജ് അധികൃതർ പരിചയപ്പെടുത്തി. ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ നിഖിൽ നന്ദി പറഞ്ഞു.
കൊയിലാണ്ടി – വടകര മേഖലയിലെ മറ്റ് സ്വാശ്രയ കോളേജുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് മലബാർ കോളേജ്. പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനത്തിന് വിദ്യാഭ്യാസ രംഗത്ത് മികച്ച പാരമ്പര്യമാണുള്ളത്. 
Share news
error: Content is protected !!