KOYILANDY DIARY.COM

The Perfect News Portal

കനറാ ബാങ്ക് ജൂവൽ അപ്രൈസേഴ്സ് അസോസിയേഷൻ സംസ്ഥാ സമ്മേളനം

കൊയിലാണ്ടി: കനറാ ബാങ്ക് ജൂവൽ അപ്രൈസേഴ്സ് അസോസിയേഷൻ സംസ്ഥാ സമ്മേളനം നളന്ദാ ഓഡിറ്റോറിയത്തിൻ നടന്നു. ആൾ കേരളാ ബാങ്ക് എംപ്ലോയ് സംസ്ഥാന സെക്രട്ടറി ബി. രാംപ്രകാശ് സമ്മേളനം ഉൽഘാടനം ചെയ്തു. അപ്രൈ സർമാർക്ക് ആരോഗ്യ സുരക്ഷയും ഐഡൻറിറ്റി കാർഡും, വേതന വർദ്ധനവും നടപ്പിലാക്കണമെന്ന് അദ്ദേഹം ബാങ്ക് അധികാരികളോട് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ പി. മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി എ.വി. ജയപ്രകാശൻ, എൻ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.പി. മണികണ്ഠൻ (മലപ്പുറം) വൈസ്പ്രസിഡണ്ടുമാർ: ആർ.രാജപ്പൻ ആചാരി (കൊല്ലം), കെ.എ സുരേന്ദ്രൻ (തൃശൂർ), എ.എം. രാജേന്ദ്രൻ (കോഴിക്കോട്). സെക്രട്ടറി: എ.വി. ജയപ്രകാശൻ (പാലക്കാട്). ജോ: സെക്രട്ടറിമാർ: കെഎൻ. അഥിരതൻ (കാസർഗോഡ്), എം.ജി. വിശ്വഭാരതി (കോട്ടയം), കെ. രാജേന്ദ്രൻ (പത്തനംതിട്ട), ട്രഷറർ കെ. സുരേഷ് (തിരുവനന്തപുരം).

Share news

Leave a Reply

Your email address will not be published. Required fields are marked *