കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന റിട്ട: എസ്.ഐ മരിച്ചു

കൊയിലാണ്ടി: ബൈക്ക് യാത്രക്കിടയില്‍ കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന റിട്ട എസ്.ഐ മരിച്ചു. പയ്യോളി പോലീസ് സ്‌റ്റേഷന്‍ റിട്ട: സബ്ബ് ഇന്‍സ്‌പെക്ടര്‍ നടേരി കാവുംവട്ടം കനാത്ത് താഴ കെ.ടി. ബാലകൃഷ്ണന്‍ (57) ആണ് മരിച്ചത്. നവംബര്‍ 15ന് കാവുംവട്ടം റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കടന്നലിന്റെ കുത്തേറ്റത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
പരേതരായ കുറുവങ്ങാട് കനാത്ത് താഴ കേളന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കള്‍: അഖില, അദ്വൈത്. സഹോദരങ്ങള്‍: കെ.ടി. സുരേന്ദ്രന്‍, കെ.ടി. ഉഷ. സഞ്ചയനം: തിങ്കളാഴ്ച.
