എസ്. ആയിഷയെ അഭിനന്ദിച്ചു

കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും ദേശീയ തലത്തിൽ 12 ആം റാങ്കും കരസ്ഥമാക്കിയ കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ്. ആയിഷയെ സ്നേഹതീരം സാംസ്കാരിക വേദി പ്രവർത്തകർ ആദരിച്ചു. സാംസ്കാരിക വേദി ചെയർമാൻ രാഗം മുഹമ്മദ് അലി ആയിഷയെ പൊന്നാട അണിയിച്ചു. ജനറൽ കൺവീനർ സക്കീർ അലി, എക്സിക്യൂട്ടിവ് അംഗങ്ങളായ ടി. പി ബഷീർ, യു.കെ. അസീസ് എന്നിവർ പങ്കെടുത്തു.

