ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ 3ൽ 2 എൽഡിഎഫിന്

കണ്ണൂർ: ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒന്നിൽ യുഡിഎഫും ജയിച്ചു. കണ്ണൂർ കോർപറേഷൻ എടക്കാട് ഡിവിഷനിൽ എൽഡിഎഫിലെ ടി പ്രശാന്ത് 256 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഷിജു സതീഷ് (കോൺഗ്രസ്), അരുൺ ശ്രീധർ (ബിജെപി) എന്നിവരെയാണ് പരാജയപ്പെടുത്തിയത്. ടി പ്രശാന്ത് 1276 വോട്ട് നേടി. ഐഎൻസിയുടെ ഷിജു സതീശ് 1020 വോട്ടും ബിജെപിയുടെ അരുൺ ശ്രീധറിന് 145 വോട്ടും ലഭിച്ചു. സിപിഐ എമ്മിലെ ടി എം കുട്ടികൃഷ്ണന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വന്നത്.
രാമന്തളി പഞ്ചായത്തിലെ ഏഴാം വാർഡ് എൽഡിഎഫ് നിലനിർത്തി. 176വോട്ടിന് വി പ്രമോദാണ് വിജയിച്ചത്. തലശേരി നഗരസഭ ടെമ്പിൾ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ എ കെ സക്കരിയ വിജയിച്ചു. ബിജെപി കൗൺസിലർ ആയിരുന്ന ഇ കെ ഗോപിനാഥൻ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ടെമ്പിൾ വാർഡിൽ യുഡിഎഫിന്റെ എ കെ സക്കറിയ 65വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

