KOYILANDY DIARY.COM

The Perfect News Portal

ഇടത് സംഘടനകളുടെ നേതൃത്വത്തിൽ സേവ് ഇന്ത്യാ ദിനം ആചരിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ClTU, AlKS, KSKTU സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ ആഗസ്ത് 9 സേവ് ഇന്ത്യാ ദിനം ആചരിച്ചു. സമരം കർഷകസംഘം ജില്ലാ സെക്രട്ടറി P വിശ്വൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ClTU ഏരിയാ സെക്രട്ടറി MA ഷാജി അദ്ധ്യക്ഷനായി. K ദാസൻ, TK ചന്ദ്രൻ (സി ഐ ടി യു), MP അശോകൻ (KSKTU), എസ്. തേജചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു.

കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി -കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, പെട്രോൾ – ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കുക, ആധായ നികുതിദായകരല്ലാത്ത എല്ലാ കുടുoബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം നല്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 600 രൂപ നിരക്കിൽ വർഷത്തിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക, കോവിഡ് കാലത്ത് 10 കിലോ അരി സൗജന്യമായി നല്കുക, പൊതുമേഘലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വൈദ്യുതി സ്വകാര്യ വത്കരണ ബിൽ ഉപേക്ഷിക്കുക തുടങ്ങിയവയാണ് തുടങ്ങി പ്രധാന ആനശ്യങ്ങ ഉന്നയിച്ചായിരുന്നു സമരം. കെ.കെ.എസ്.കെ.ടി.യു. ഓരിയാ സെക്രട്ടറി A C ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *