ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം കെ. മുരളീധരന് എം.പി ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. യുടെ 2018 – 19 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഉദ്ഘാടന യോഗത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എം.പി. ശിവാനന്ദന്, കെ.ടി.എം. കോയ, ബിന്ദു മുതിരക്കണ്ടത്തില്‍, ആശ്വാസം പ്രസിഡണ്ട് ടി.വി.അബ്ദുള്‍ ഖാദര്‍, സെക്രട്ടറി ഇ.കെ.ശ്രീനിവാസന്, ഡോ. എന്‍.കെ. ഷബ്ന, അനില്‍ പറമ്പത്ത്, വി.പി.വിനോദ്, മാധവന് ബോധി, സോമന് ചാലില്‍, പി. പ്രസന്നന്, നിര്‍മ്മിതി കേന്ദ്ര പോജക്ട് മാനേജര്‍ കെ. മനോജ്, വൈസ് പ്രസിഡണ്ട് വി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ആശ്വാസം പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കൊപ്പം സൗജന്യമായി ഹോം കെയര്‍ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്ന ഡോ. ഷാജി ശ്രീധര്‍ , ഡോ. അഭിലാഷ് ചെറുവലത്ത് എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.


