സുബേദാർ എം. ശ്രീജിത്തിൻ്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു
തിരുവങ്ങൂർ: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിത്തിൻ്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ടി.എച്ച്.എസ്.എസ്. എൻ.സി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശ്രീജിത്ത് പഠിച്ച തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ലെഫ്. കേണൽ സുരേന്ദ്രൻ ആണ് അനാച്ഛാദന കർമ്മം നിർവ്വഹിച്ചത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് വിനോദ് കാപ്പാട് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക കെ.കെ. വിജിത, പഞ്ചായത്ത് മെമ്പർമാരായ വിജയൻ കണ്ണഞ്ചേരി, ഷബ്ന ഉമ്മാരിയിൽ, പ്രിൻസിപ്പൽ ടി.കെ. ഷെറീന, മാനേജർ ടി.കെ. ജനാർദനൻ, ടി. രാധാകൃഷ്ണൻ, ടി. രാഹുൽ, എ.പി. സതീഷ് ബാബു, സുനിൽകുമാർ, മീനാക്ഷി അനിൽ, സ്റ്റാഫ് സെക്രട്ടറി വി. കൃഷ്ണദാസ്, അരവിന്ദൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ ചിത്രകലാ അധ്യാപകൻ ഹാറൂൺ അൽ ഉസ്മാനാണ് നായിബ് സുബേദാർ എം. ശ്രീജിത്തിൻ്റെ ഛായാചിത്രം വരച്ചത്.


