KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും നടത്തി

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ മംഗൽ ദാസ്,  സഹ അദ്ധ്യാപകൻ വത്സരാജ് എം. ആർ എന്നിവർക്കുള്ള യാത്രയയപ്പും സ്കൂൾ വാർഷികവും പ്രശസ്ത എഴുത്തുകാരനും  കവിയുമായ  എം. എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
കന്മന ശ്രീധരൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗീതാനന്ദൻ മാസ്റ്റർ, മദർ പി. ടി. എ പ്രസിഡന്റ് ലീല എന്നിവർ സംസാരിച്ചു. സിനിമാ സംവിധായകൻ നൗഷാദ് ഇബ്രാഹിം, സിനി ആർട്ടിസ്റ്റ് ദേവിക സഞ്ജയ്, നാടക സംവിധായകൻ എം കെ സുരേഷ് ബാബു, പോലീസ് സബ് ഇൻസ്പെക്ടർ ടി സി ബാബു, കലാകായിക രംഗങ്ങളിൽ  മികച്ച  പ്രകടനം നടത്തിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹയ ർസെക്കൻഡറി പ്രിൻസിപ്പാൾ എൻ. കെ. മനോജ് കുമാർ സ്വാഗതവും, പി.ടി.എ വൈസ് പ്രസിഡണ്ട് രാജീവൻ നന്ദിയും പറഞ്ഞു. 
Share news

Leave a Reply

Your email address will not be published. Required fields are marked *