KOYILANDY DIARY.COM

The Perfect News Portal

‘നരൻ’ സിനിമാ മോഡൽ തടിപിടുത്തം; മൂന്ന് പേർക്കെതിരെ കേസ്

പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘നരൻ’ എന്ന ചിത്രത്തിലേത് പോലെ പെരും മഴയത്ത് ഒഴികിവന്ന തടി പിടിക്കുകയായിരുന്നു യുവാക്കൾ.

നരനിലെ തന്നെ പാട്ട് പിന്നണിയിലിട്ട് ചിത്രീകരിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് ഇവർ തടി പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും. വലിയ ദുരന്തം ഉണ്ടാക്കി വെക്കുന്നതും മറ്റുള്ളവർക്ക് പ്രചേദനമാകുന്ന തരത്തിൽ നിയമലംഘനം നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *