ചന്ദ്രബോസ് വധക്കേസ്: നിസാമിന് ജാമ്യമില്ല
തൃശൂര്‍ : പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കാപ്പാ കാലാവധി ഇന്നവസാനിച്ചതോടെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിഷാമിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രൊസിക്യൂഷന് വാദം പരിഗണിച്ചാണ്കോടതി ജാമ്യം നിഷേധിച്ചത്.
