KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ ആരോഗ്യ ഇൻഷൂറൻസ് പുതുക്കുന്നു

കൊയിലാണ്ടി: നഗരസഭ പരിധിയിലെ ആരോഗ്യ ഇൻഷൂറൻസ് പുതുക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാർച്ച് 10

19, 20, 21, 22, 23, 24 എന്നീ വാർഡുകളിലുള്ളവർ മാർച്ച് 10ന് കാലത്ത് 9 മണിമുതൽ കാവുംവട്ടം യു.പി. സ്‌കൂളിലും, 17, 18, 25, 26, 27, 28, 29 എന്നീ വർഡുകളിലുള്ളവർ മാർച്ച് 10ന് കാലത്ത് 9 മണി മുതൽ കുറുവങ്ങാട് സെൻട്രൽ യു. പി. സ്‌കൂളിലും, 2, 3, 4, 5, 6, 7, 8, 9, 10 വാർഡുകളിലുള്ളവർ മാർച്ച് 10ന് കാലത്ത് 9 മണി മുതൽ പുളിയഞ്ചേരി യു. പി. സ്‌കൂളിലും കാർഡ് പുതുക്കാവുന്നതാണ്.

Advertisements

മാർച്ച് 17

39, 40, 41, 42, 43, 44, 1 വാർഡുകളിലുള്ളവർ മാർച്ച് 17ന് കാലത്ത് 9 മണി മുതൽ പി. സി. സ്‌കൂളിലും, 11, 12, 13, 14, 15, 16, 30, 31, 32, 33 എന്നീ വാർഡുകളിലുള്ളവർ മാർച്ച് 17ന് കാലത്ത് 9 മുതൽ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിലും, 34, 35,36, 37, 38 എന്നീ വാർഡുകളിൽപെട്ടവർ മാർച്ച് 17ന് രാവിലെ 9 മണി മുതൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിലും ഇൻഷൂറൻസ് പുതുക്കേണ്ടതാണെന്ന് നഗരസഭാ ചെയർമാന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *