KOYILANDY DIARY

The Perfect News Portal

എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി മടങ്ങി വരുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായില്‍ എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി മടങ്ങി വരുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്ബരന്‍മാസ്റ്റര്‍ പറഞ്ഞു.

മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി കേസില്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി അല്‍പ്പസമയത്തിനകം വിധി പറയും. പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. ശശീന്ദ്രന്‍ ഔദ്യോഗികവസതിയില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് മൊഴി മാറ്റിപ്പറഞ്ഞത്.

ഫോണില്‍ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പിച്ച്‌ പറയാനാകില്ലെന്നും യുവതി പറഞ്ഞു. പരാതിക്കാരി തന്നെ മലക്കം മറിഞ്ഞതോടെ കേസിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ കേസ് തള്ളിയാല്‍ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്‍റെ മടങ്ങിവരവില്‍ അത് നിര്‍ണ്ണായകമാകും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *