റിപബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം കേന്ദ്രം ഒഴിവാക്കി

തിരുവനന്തപുരം: റിപബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം കേന്ദ്രം ഒഴിവാക്കി. വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്.
നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുള്‍പ്പെട്ട നിശ്ചദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആറു മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള അപേക്ഷകള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 32 നിശ്ചല ദൃശ്യങ്ങളാണുള്ളത്. 24 എണ്ണം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായിരിക്കും.

